.

മട്ടാഞ്ചേരി : വലിയ ചന്ദനത്തിരിയും അത്തർ കുപ്പിയും വിസ്മയമാകുന്നു.

മട്ടാഞ്ചേരി : ജ്യൂസ്ട്രീറ്റിൽ പ്രവർത്തിക്കുന്ന ഐആർഎസ് പെർഫ്യൂം ഫാക്ടറിയിൽ ആണ് ഇവ ഒരുക്കിയിരിക്കുന്നത്. 69 അടി നീളവും 412 കിലോ തൂക്കവുമുള്ള ചന്ദനത്തിരി പൂർണമായും കൈകൊണ്ട് നിർമ്മിച്ചതാണ്. ചന്ദനപ്പൊടി, ചന്ദന തൈലം തുടങ്ങിയവ ചേർത്താണ് നിർമ്മാണം നടത്തിയിരിക്കുന്നത്. 15 ജോലിക്കാർ രണ്ടുമാസത്തോളം പരിശ്രമിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. 3600 ലിറ്റർ പെർഫ്യൂം അടക്കം ചെയ്ത പത്തടി ഉയരമുള്ള കുപ്പിയാണ് മറ്റൊരു പ്രത്യേകത. ഇർഫാൻ ഷെറീഫ് ഐ ആർ എസ് പെർഫ്യൂം ഫാക്ടറി ഉടമ, ഉമ്മയ് സുമ്മയ്യ പാർട്ട്ണർ, ഷാർമ്മിള സതീഷ് എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Jan. 18, 2024, 8:11 p.m. | Mattanchery