.

മട്ടാഞ്ചേരി : "WALK WITH CP" പ്രോഗ്രാമിന്റെ ഭാഗമായി സിറ്റി പോലീസ് കമ്മീഷണർ മട്ടാഞ്ചേരിയിൽ സന്ദർശനം നടത്തി.

മട്ടാഞ്ചേരി : സിറ്റി പൊലീസ് കമ്മീഷണർ കെ. സേതുരാമൻ IPS മട്ടഞ്ചേരിയിലെ പ്രധാനപ്പെട്ട തെരുവുകൾ, മാർക്കറ്റുകൾ, സെൻസിറ്റീവ് ഏരിയകൾ മുതലായ സ്ഥലങ്ങളിൽ സന്ദർശനം നടത്തി. മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ മനോജ്‌. കെ. ആർ, മട്ടാഞ്ചേരി പോലീസ് ഇൻസ്‌പെക്ടർ തൃദീപ് ചന്ദ്രൻ, സബ്ബ് ഇൻസ്‌പെക്ടർ ഹരിശങ്കർ, മറ്റ് പോലീസ് ഉദ്യാഗസ്ഥർ എന്നിവർ കമ്മീഷണർക്കൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു. ജ്യൂ സ്ട്രീറ്റ്, കപ്പലണ്ടിമുക്ക്, കൂവപാടം, പാലസ് റോഡ്‌, കൊച്ചിൻ കോളജ് തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ കാൽനടയായാണ് അദ്ദേഹം സന്ദർശനം നടത്തിയത്. അതിരാവിലെയും രാത്രികാലങ്ങളിലും ഇത്തരത്തിൽ സിറ്റിയിലെ വിവിധ സ്റ്റേഷനുകളിലെ മയക്കുമരുന്നു ഉപയോഗം നടക്കുന്ന സ്ഥലങ്ങൾ, അപകടങ്ങൾ കൂടുതലായി നടക്കുന്ന സ്ഥലങ്ങൾ, മറ്റു പ്രധാന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തുന്നതിനാണ് "WALK WITH CP" എന്ന സന്ദർശന പരിപാടി ആരംഭിച്ചിരിക്കുന്നത് എന്നും കൂടാതെ റോഡരികിലും മറ്റും അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ലൈഫ്കൊച്ചിയോട് പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 9, 2023, 5:46 p.m. | Mattanchery