.

#kadungalloor news

#Protest

#kvves

പ്രതിസന്ധി രൂക്ഷം; സത്യാഗ്രഹ സമരവുമായി വ്യാപാരികൾ

കേരള വ്യാപാരി വ്യാവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കടകൾ അടച്ച് പ്രതിഷേധ സമരം സംഘടിപ്പിച്ചിരിക്കുകയാണ്. വ്യാപാരികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ടാണ് വ്യാപാരികൾ സമരം സംഘടിപ്പിച്ചിരിക്കുന്നത്. കെവിവിഇഎസ് കടുങ്ങല്ലൂർ യൂണിറ്റിന്റെ നേതൃത്വത്തിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. കെ.വി.വി.ഇ.എസ്. മുപ്പത്തടം യൂണിറ്റ് ജനറൽ സെക്രട്ടറി പി.എച്ച്. ഷെഫീഖ്, യൂത്ത് വിങ് പ്രസിഡന്റ് അബ്ദുൽസലാം എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്ത് പ്രസംഗിച്ചു.

LifeKochi Web Desk | July 6, 2021, 4:01 p.m. | Kadungalloor