.

#kochi news

#mother's day

മാതൃദിനത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത് അമ്മമാർ...

കൊവിഡ് രണ്ടാംഘട്ട ആശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക മാതൃദിനത്തിൽ നവജീവൻ പ്രേഷിത സംഘം സംഘടിപ്പിച്ച ഭക്ഷ്യക്കിറ്റ് വിതരണം നിയുക്ത എം.എൽ.എ കെ.ജെ. മാക്സി നിർവഹിച്ചു. പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തിയ വിതരണ പരിപാടിയിൽ ചെല്ലാനം കണ്ടക്കടവ് പ്രദേശത്ത് ക്വാറന്റനിൽ കഴിയുന്ന അമ്മമാർക്കാണ് ഭക്ഷ്യ കിറ്റുകൾ നല്കിയത്. വിതരണത്തിനുള്ള കിറ്റുകൾ നവജീവൻ പ്രേഷിതസംഘം കണ്ടക്കടവ് യൂണിറ്റ് കൺവീനർ ലിസി രാജേഷ് ഏറ്റുവാങ്ങി. നവജീവൻ പ്രേഷിത സംഘം പ്രസിഡന്റ് മേരി റെയ്ച്ചൽ കൺവീനർ ജോൺസൺ വള്ളനാട്ട്, കമ്മിറ്റിയംഗം ജാൻസി എന്നിവർ പങ്കെടുത്തു.

LifeKochi Web Desk | May 9, 2021, 8:11 p.m. | Chellanam