.

#mulanthuruthy

#subhiksham2021

മുളന്തുരുത്തി: സുഭിക്ഷ കേരളം പദ്ധതിയുടെ വിളവെടുപ്പ് നടത്തി

മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വാർഡ് തല സമിതിയുടെ നേത്യത്വത്തിൽ നടപ്പിലാക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി ഉദ്ഘാടനം ചെയ്തു. പി.എ. തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ ജോഷി, അസി.കൃഷി ഓഫീസർ സുനിൽകുമാർ , .വെജിറ്റബിൾ ക്ലസ്റ്റർ പ്രസിഡന്റ് കെ.കെ. ജോർജ് , മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം സുധാ രാജേന്ദ്രൻ ,വിജയൻ പി.വി., വാസു,കെ.കെ.കൃഷ്ണൻ കുട്ടി, സുജാതാ ബാബു, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് കെ.സി. ജോഷി,പി.കെ.മോഹനൻ , എം.വി. വിനീഷ് , പി.എ.പീറ്റർ , ലിസി സാജു , ആശാവർക്കർ സിജി കെ.പി., എന്നിവർ സംബന്ധിച്ചു.

LifeKochi Web Desk | Aug. 27, 2021, 4:43 p.m. | Mulanthuruthy