.

മുവാറ്റുപുഴ : കേരളത്തിലെ പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടുകൾ പൂർണമായും വ്യാപാരി സമൂഹത്തോട് ചേർന്നുള്ളതാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.

മുവാറ്റുപുഴ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റി ജില്ലാ കൗൺസിൽ അംഗങ്ങൾക്കായി സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മൂവാറ്റുപുഴ പണ്ടപ്പിള്ളി ജേക്കബ്സ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിയിൽ ജില്ലാ പ്രസിഡണ്ട് പി സി ജേക്കബ് അധ്യക്ഷത വഹിച്ചു. ഏകോപന സമിതി ജില്ലാ കമ്മിറ്റി ജില്ലയിലെ വ്യാപാരികൾക്കായി ആവിഷ്കരിച്ചിട്ടുള്ള വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര നിർവഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി, മാത്യു കുഴൽനാടൻ എം.എൽ.എ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ ജെ റിയാസ്, സ്വാഗതസംഘം ചെയർമാൻ സി എസ് അജ്മൽ, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡണ്ട് സലീം രാമനാട്ടുകര, വനിതാ വിംഗ് സംസ്ഥാന പ്രസിഡണ്ട് സുബൈദാ നാസർ, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് കെ എസ്‌ നിഷാദ് എന്നിവർ സംസാരിച്ചു. എറണാകുളം ജില്ലയിൽ വിവിധ വ്യാപാര മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച ഇ.വി.എം ഗ്രൂപ്പ് ചെയർമാൻ ഇ.എം.ജോണി, നവ്യ ബേക്കറി ഡയറക്ടർമാരായ ബിജു ജോസഫ്, ജിജി ബിജു, വരാപ്പുഴ മേജർ ബേക്കറി ഡയറക്ടർ പ്രസന്ന വിജയൻ, ശാലോം കൺസ്ട്രക്ഷൻ ഡയറക്ടർ കെ.എ.ഷാജൻ, എസ്.ആർ ട്രെയിനിങ് കമ്പനി ചെയർമാൻ ഷൈജു.ടി. രാഘവൻ, ഗോ ഗ്രീൻ പോളിമേഴ്സ് ഡയറക്ടർമാരായ സുബിൻ മാത്യു, എബിൻ മാത്യു, പൊത്താനിക്കാട് ഭവനം നിർമ്മാണ സഹകരണ സംഘം പ്രസിഡന്റ്‌ ജോസ് വർഗീസ് മേലേത്ത് എന്നിവർക്ക് മന്ത്രി പുരസ്കാരങ്ങൾ നൽകി ആദരിച്ചു. നടത്തിയ കലാപരിപാടികളും, രുചികരവും, വൈവിധ്യമാർന്ന ഭക്ഷ്യമേളകളും ഒരു പകൽ നീണ്ടു നിന്ന കുടുംബമേളയെ കൂടുതൽ വർണ്ണാഭവും, ആസ്വാദ്യകരവുമാക്കി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Jan. 22, 2024, 7:14 p.m. | Muvattupuzha