.

#ente mla

#adv. anoop jacob

എന്റെ എംഎൽഎ : വികസനത്തുടർച്ച ഉറപ്പ് നൽകി അനൂപ് ജേക്കബ്

പിറവം നിയോജകമണ്ഡലത്തിലെ വികസന തുടർച്ച ഉറപ്പ് നൽകിയാണ് അഡ്വ: അനൂപ് ജേക്കബ് ഐക്യജനാധിപത്യ മുന്നണിക്ക് വേണ്ടി ഇത്തവണയും പിറവത്ത് മത്സരിക്കുന്നത്. ഇലഞ്ഞി പഞ്ചായത്തിൽ കഴിഞ്ഞ ഒൻപത് വർഷത്തിനിടയിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ച ഇത്തവണയും ഉണ്ടാകുമെന്നതിൽ തർക്കമില്ല. അതുകൊണ്ട് തന്നെ ഇലഞ്ഞിക്കാർ ഇത്തവണയും അദ്ദേഹത്തിനൊപ്പം നിൽക്കുമെന്ന തികഞ്ഞ ആത്മവിശ്വാസം അനൂപ് ജേക്കബിന് ഉണ്ട്. അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസ മേഖലയിൽ വരുത്തിയ മാറ്റം, കാർഷിക മേഖലയിൽ നടപ്പാക്കിയ സമഗ്ര വികസനം എന്നിവയെല്ലാം ഇത്തവണയും ജനവിധി തേടുമ്പോൾ തനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്ന ഘടകങ്ങളാണെന്ന് അനൂപ് ജേക്കബ് പറയുന്നു.

LifeKochi Web Desk | March 31, 2021, 1:28 a.m. | Elanji