.

#ente mla

#adv. anoop jacob

എന്റെ എംഎൽഎ: ജനക്ഷേമ പ്രവർത്തങ്ങൾ തുടരുമെന്ന് അനൂപ് ജേക്കബ്

പിറവം നിയോജകമണ്ഡലത്തിലെ ജനക്ഷേമ പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്ന് ഉറപ്പുനൽകിയാണ് ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ: അനൂപ് ജേക്കബ് വീണ്ടും പിറവത്ത് ജനവിധിതേടുന്നത്. പിറവം മുനിസിപ്പാലിറ്റിയിൽ നടപ്പാക്കിയ വികസന തേരോട്ടം ഇനിയും ഉണ്ടാകുമെന്നതിൽ സംശയമില്ല. കഴിഞ്ഞ ഒൻപത് വർഷത്തെ പ്രവർത്തങ്ങൾ പിറവം മുനിസിപ്പാലിറ്റിയെ കേരളത്തിന്റെ മുന്നിരയിലെത്തിക്കാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് അനൂപ് ജേക്കബ് സാക്ഷ്യപ്പെടുത്തുന്നു. ഇത് തന്നെയാണ് ഇത്തവണ മത്സരത്തിനിറങ്ങുമ്പോൾ തനിക്ക് നൽകുന്ന ആത്മവിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസ മേഖലയിൽ വരുത്തിയ മാറ്റം, കാർഷിക മേഖലയിൽ നടപ്പാക്കിയ സമഗ്ര വികസനം എന്നിവയെല്ലാം ഇത്തവണയും ജനവിധി തേടുമ്പോൾ തനിക്ക് കൂടുതൽ അനുകൂല ഘടകങ്ങളാണെന്ന് അനൂപ് ജേക്കബ് വ്യക്തമാക്കുന്നു.

LifeKochi Web Desk | March 31, 2021, 12:51 a.m. | Piravom