NEWS
.
എന്റെ പഞ്ചായത്ത് കുമ്പളങ്ങി: കഴിഞ്ഞ ഒരു വർഷത്തിൽ കുമ്പളങ്ങി പഞ്ചായത്തിൽ നടപ്പാക്കിയ ജനക്ഷേമ-വികസന പ്രവർത്തനങ്ങൾ...
കുമ്പളങ്ങി: പഞ്ചായത്തിൽ പുതിയ ഭരണ സമിതി അധികാരമേറിയിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു. ഈ കാലയളവിൽ കുമ്പളങ്ങി പഞ്ചായത്തിൽ നടപ്പിലാക്കിയ ജനക്ഷേമ- വികസന പ്രവർത്തനങ്ങളെ കുറിച്ച് ലൈഫ് കൊച്ചിയോട് പങ്കുവയ്ക്കുകയാണ് ഭരണാധികാരികൾ ഇവിടെ. ഇതുവരെയുള്ള ഭരണ നേട്ടങ്ങൾ എടുത്ത് പറഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു, വൈസ്പ്രസിഡന്റ് പി എ സഗീർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജേക്കബ് ബേയ്സിൽ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജാസ്മിൻ രാജേഷ്, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി അജയൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി ജെ ആന്റണി എന്നിവർ സംസാരിക്കുന്നു. അതേസമയം ഭരണത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സജീവ് ആന്റണി, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജെയ്സൻ ടി ജോസ്, ബി ജെ പി കൊച്ചി മണ്ഡലം പ്രസിഡന്റ് ശിവദത്ത് പുളിക്കൽ എന്നിവരും സംസാരിക്കുന്നു.വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.
LifeKochi Web Desk | Dec. 30, 2021, 7:04 p.m. | Kumbalangy