.

#election 2021

വടക്കൻ പറവൂർ നിയമസഭാ മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി എ.ബി ജയപ്രകാശ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

വടക്കൻ പറവൂർ നിയമസഭാ മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി എ.ബി ജയപ്രകാശ്, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ വി.എം ലൈല മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.തുടർന്ന് എൻ.ഡി.എ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനവും നടന്നു.തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‌ ബി ജെ പി പ്രവർത്തകർ തയ്യാറായിക്കഴിഞ്ഞു എന്ന് പത്രിക സമർപ്പിച്ച ശേഷം എ.ബി ജയപ്രകാശ് പറഞ്ഞു. വീടുകൾ കയറിയുള്ള പ്രചാരണം വരും ദിവസങ്ങളിൽ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

LifeKochi Web Desk | March 18, 2021, 5:30 p.m. | Paravoor North