.

#north paravoor

വടക്കൻ പറവൂർ: പറവൂർ സഹകരണ ബാങ്കിൻ്റെ മൂന്നാമത് മെഡിക്കൽ സ്റ്റോർ പ്രവർത്തനമാരംഭിച്ചു

വടക്കൻ പറവൂർ: 1759 പറവൂർ സഹകരണ ബാങ്കിൻ്റെ മൂന്നാമത് മെഡിക്കൽ സ്റ്റോറും മെഡിക്കൽ എക്യുപ്മെൻ്റ്സ് സ്റ്റോറും പറവൂർ ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്റ്റാൻ്റ് കെട്ടിടത്തിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു. മുൻ ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനൻ ഉൽഘാടനം ചെയ്തു. എക്യുപ്മെൻ്റ്സ് സ്റ്റോർ മുൻ ജില്ലാ ബാങ്ക് ഡയറക്ടർ ടി.ആർ. ബോസും ആദ്യ വിൽപ്പന നഗരസഭ ചെയർപേഴ്സൺ പ്രഭാവതി ടീച്ചറും നിർവഹിച്ചു. ബാങ്ക് പ്രസിഡൻ്റ് കെ.എ. വിദ്യാനന്ദൻ വിശേഷങ്ങൾ പങ്കുവച്ചു.

LifeKochi Web Desk | Aug. 31, 2021, 10:18 p.m. | Paravoor North