.

നോർത്ത് പറവൂർ : ചെറുവിരൽ കൊണ്ട് റെക്കോർഡുകൾ സൃഷ്ടിച്ച് റൂത്ത് മരിയ.

നോർത്ത് പറവൂർ : ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇൻറർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവ കരസ്ഥമാക്കിയ കൊരട്ടി എം.എ.എം ഹയർ സെക്കണ്ടറി സ്കൂളിലെ സുവോളജി അദ്ധ്യാപിക റൂത്ത് മരിയ. കെടാമംഗലം സ്വദേശി ജോസ് തോമസിൻ്റേയും പ്രിൻസിയുടേയും മകളാണ്. ഭർത്താവ് ബൈജു തോമസ്, മകൾ ക്രിസ്റ്റീന ബൈജു, സഹോദരൻ സാം ജോസ്. ഇടത്തെ കാലിൻ്റെ ചെറുവിരൽ 30 സെക്കൻറിൽ 38 തവണ മുകളിലേക്കും താഴേക്കും അനക്കിയതിനാണ് ഇൻ്റർ നാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൻ്റെ വേൾഡ് റെക്കാർഡ് ലഭിച്ചത്. 31 സെക്കൻ്റിൽ 30 തവണ എന്ന വേൾഡ് റെക്കാർഡ് മറികടന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | June 26, 2023, 4:41 p.m. | Paravoor North