.

നോർത്ത് പറവൂർ : എസ് എൻ വി സ്കൂൾ അധ്യാപകൻ പ്രമോദ് മാല്യങ്കരയ്ക്ക് സംസ്ഥാന അധ്യാപക അവാർഡ്.

നോർത്ത് പറവൂർ : 24 വർഷത്തെ കാലയളവിൽ പ്രമോദ് മാല്യങ്കര നടത്തിയ മികവുറ്റ അധ്യാപക പ്രവർത്തനങ്ങൾ ആണ് സംസ്ഥാന അവാർഡിന് അർഹമാക്കിയത്. ഹയർ സെക്കണ്ടറി ക്ലാസ്സുകളിൽ സാമ്പത്തിക ശാസ്ത്രം പഠിപ്പിക്കാൻ വ്യത്യസ്തവും നൂതനവുമായ ശൈലി അവതരിപ്പിച്ച് ദേശീയ സംസ്ഥാന ശ്രദ്ധ നേടിയ അധ്യാപകനാണ് പ്രമോദ് മാല്യങ്കര. സ്കൂളിൽ കഴിഞ്ഞ 24 വർഷമായി നടത്തി വരുന്ന വിവിധ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് അവാർഡ്. മാല്യങ്കര വലിയ വീട്ടിൽ പരേതനായ ജവാൻ സുബ്രണ്യൻ ചന്ദ്രമതി ദമ്പതികളുടെ ഇളയ മകനാണ് പ്രമോദ്. ഭാര്യ ജയതി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷൽ സെൽ ഉദ്യോഗസ്ഥയാണ്. മകൾ അഞ്ജനപ്രിയ പ്ലസ് ടു വിദ്യാർത്ഥിനി ആണ്. കൂടുതൽ വിവരങ്ങൾ സി കെ ബിജു ഹെഡ്മാസ്റ്റർ, കെ ബി സുഭാഷ് എസ്.എൻ.വി. പി.ടി.എ പ്രസിഡന്റ്, പ്രമോദ് മാല്യങ്കര അദ്ധ്യാപക അവാർഡ് ജേതാവ് എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | June 23, 2023, 8:07 p.m. | Paravoor North