.

#koothattukulam

#Music Day

#nss

കൂത്താട്ടുകുളത്തെ സംഗീതപ്രതിഭകളെ എൻ.എസ്.എസ്. ആദരിച്ചു

കൂത്താട്ടുകുളം: സംഗീതദിനാചരണത്തിന്റെ ഭാഗമായി കൂത്താട്ടുകുളത്തെ സംഗീതപ്രതിഭകളെ കൂത്താട്ടുകളം എൻ.എസ്.എസ്. കരയോഗം ആദരിച്ചു. സംഗീത ലോകത്ത് കൂത്താട്ടുകുളം സഹോദരിമാർ എന്ന പേരിലറിയപ്പെട്ടിരുന്ന കൂത്താട്ടുകുളം ശ്രീനിലയത്തിൽ ജി. സുശീല ദേവി, കെ.ജി. ഇന്ദിരാദേവി എന്നിവരും സംഗീത അധ്യാപികയായ ഉഷ മധുവുമാണ് ആദരം ഏറ്റുവാങ്ങിയത്. കൂത്താട്ടുകുളം ഓണംകുന്ന് ക്ഷേത്രസമുച്ചയത്തിൽ നടന്ന ചടങ്ങിൽ എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ. ശ്യാംദാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അനിൽകുമാർ, കരയോഗം സെക്രട്ടറി കെ.ആർ. സോമൻ, ബാലചന്ദ്രൻ നായർ, എൻ.ആർ. കുമാർ , കോമളം രാമചന്ദ്രൻ, എൻ.സി. വിജയകുമാർ എന്നിവർ പ്രസംഗിച്ചു. കെ.ജി. ഇന്ദിരാദേവി, ജി. സുശീല ദേവി, ഉഷമധു എന്നിവരുടെ നേതൃത്വത്തിൽ സംഗീതാർച്ചന നടന്നു.

LifeKochi Web Desk | June 22, 2021, 3:07 p.m. | Koothattukulam