.

#food kit

#Okkal

ഒക്കൽ ചേലാമറ്റം ക്ഷേത്രം ട്രസ്റ്റ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു

കൊറോണ വ്യാപന ദുരിതത്തിൽ നാട്ടിലെ ജനങ്ങൾക്ക്‌ ഭക്ഷ്യ കിറ്റ്‌ വിതരണം ചെയ്ത് ചേലാമറ്റം ക്ഷേത്രം ട്രസ്റ്റ്. ട്രസ്റ്റിന്റെ സാമൂഹ്യ സുരക്ഷ പദ്ധതി പ്രകാരം ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഒക്കൽ പഞ്ചായത്തിലെ പതിനാലാം വാർഡിലെ എല്ലാ കുടുംബത്തിനും ജാതിമത ഭേദമന്യേ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് വി.എൻ. നാരായണൻ നമ്പൂതിരി വാർഡ് പഞ്ചായത്ത് മെമ്പർ എൻ.ഒ. സൈജന് ഭക്ഷ്യക്കിറ്റ് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി എ.പി കൃഷ്ണൻ നായർ, ജോയിന്റ് സെക്രട്ടറി ടി.കെ. മനോജ്‌ എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റ് വിതരണം നടന്നത്.

LifeKochi Web Desk | July 17, 2021, 3:52 p.m. | Okkal