.

പള്ളുരുത്തി : കെട്ടിട നികുതി വർദ്ധനവ്, കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർദ്ധനവിനെതിരെയും  UDF ധർണ സംഘടിപ്പിച്ചു.

പള്ളുരുത്തി : ഐക്യജനാധിപത്യ പ്രവർത്തകർ പള്ളുരുത്തി സോണൽ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണയിൽ തൃപ്പൂണിത്തുറ നിയോജക മണ്ഡലം ചെയർമാൻ അഡ്വ. ടി.കെ.ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു, കെ.ബാബു M L A ഉദ്ഘാടനം ചെയ്തു. കോൺജില്ലാ സെക്രട്ടറി എൻ.ആർ.ശ്രികുമാർ മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർമാരായ അഭിലാഷ് തോപ്പിൽ, ജിജ ടെൻസൺ, ലൈല ദാസ്, മുസ്ലിം ലീഗ് നേതാക്കളായ എ കെ  രാജ, എം.എ.ഇക്ബാൽ, അഡ്വ.മുഹമ്മദ് ഹസൻ, പി.കെ.ജലിൽ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടുമാരായ എ.ജെ.ജെയിംസ്, പി.പി.ജെയ്ക്കബ്ബ്, കെ.ജെ.റോബിൻ, ഇ.എ.ആമീൻ, വിൻസി ഫ്രാൻസിസ്, വി.എഫ് എണസ്റ്റ്, എം.എ.ജോസി, ജോണി പയ്യപ്പള്ളി, അമ്മണി കട്ടൻ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | April 26, 2023, 8:01 p.m. | Palluruthy