.

പള്ളുരുത്തി : ചിറക് 2023" - ഇരുപതാം ഡിവിഷൻ കുടുംബശ്രീ വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു.

പള്ളുരുത്തി : കൊച്ചി നഗരസഭ ഇരുപതാം ഡിവിഷൻ കുടുംബശ്രീ വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ് ഡെപ്യൂട്ടി മേയർ കെ എ ആൻസിയ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ട്രസ്റ്റ്‌ ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ - പാരാമെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത് അഡ്വ. പി എസ് വിജു കൗൺസിലർ കൊച്ചി നഗരസഭ, സി. ഹെലീന ആൽബി പ്രിൻസിപ്പൽ സെൻ്റ്. റീത്താസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, രജനി വിനായകൻ ചെയർപേഴ്സൺ ഡിവിഷൻ 19, ഷിഹാസ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് മെഡിക്കല്‍ ട്രസ്റ്റ്, ദീപ്തി സുനിൽ എന്നിവര്‍ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 2, 2023, 5:11 p.m. | Palluruthy