.

പള്ളുരുത്തി : കൊച്ചി നഗരസഭ 19-ാം ഡിവിഷൻ കുടുംബശ്രീ "സമത" എഡിഎസ് വാർഷികം ആഘോഷിച്ചു.

പള്ളുരുത്തി : നഗരസഭ ഡെപ്യൂട്ടി മേയർ കെ എ ആൻസിയ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. എഡിഎസ് ചെയർപേഴ്സൺ രജനി വിനായകൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ലാൽ മുഖ്യപ്രഭാഷണം നടത്തി. ഡിവിഷൻ കൗൺസിലർ രചന സമ്മാനദാനം നിർവഹിച്ചു. കൗൺസിലർ അഡ്വ. പി എസ് വിജു, സിഡിഎസ് പ്രസിഡൻറ് നബീസ ലത്തീഫ്, റോസിലി ആൽബർട്ട് എഡിഎസ് സെക്രട്ടറി, വൈസ് പ്രസിഡൻറ് ഷെൽമി മാർട്ടിൻ, പി എം എസ് സി ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ സി ആർ വിജു, മെമ്പർ സെക്രട്ടറി നിഷ ചന്ദ്രൻ, അക്കൗണ്ടൻറ് സൂരജ് എന്നിവർ സംസാരിച്ചു. സിഡിഎസ് എക്സിക്യൂട്ടീവ് മെമ്പർ രേഷ്മ പ്രബിൻ സ്വാഗതവും മൻസീറ ഷബീർ നന്ദിയും പറഞ്ഞു. വർണ്ണശബളമായ റാലിയോടെ ആരംഭിച്ച ആഘോഷ പരിപാടികളിൽ അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായി. കൂടുതൽ വിവരങ്ങൾ എഡിഎസ് ചെയർപേഴ്സൺ രജനി വിനായകൻ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | April 28, 2023, 1:44 a.m. | Palluruthy