.

പള്ളുരുത്തി : 21 വർഷം പിന്നിടുന്ന മൈത്രി കുടുംബ സംഘത്തിൻ്റെ വാർഷികാഘോഷ പരിപാടികളും കുടുംബ സദസ്സും സംഘടിപ്പിച്ചു.

പള്ളുരുത്തി : സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ പി ശെൽവൻ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. കുടുംബ സംഘം പ്രസിഡൻറ് സേവ്യർ ഡിസിൽവ അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ ലൈലാ ദാസ്, എഡ്രാക്ക് മേഖലാ പ്രസിഡണ്ട് ഐ പി രവി എന്നിവർ ആശംസകൾ നേർന്നു. സിനിമ താരവും പള്ളുരുത്തി നിവാസിയുമായ ഐശ്വര്യ അനിൽകുമാർ സമ്മാനദാനം നിർവഹിച്ചു. സെക്രട്ടറി ഇ ജി സേതുനാഥ് സ്വാഗതവും, ജോയിന്റ് സെക്രട്ടറി ലേഖ നന്ദിയും അർപ്പിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 16, 2023, 1:36 a.m. | Palluruthy