.

പള്ളുരുത്തി : ചിൻമയ വെസ്റ്റ് കൊച്ചിയിലെ വിദ്യാർത്ഥികൾ ലഹരിക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ചുമരിൽ പോസ്റ്റർ സന്ദേശം വരച്ചു.

പള്ളുരുത്തി : പകൽ സംഘടനയും ചിൻമയ സ്കൂളും ചേർന്ന് "ലഹരിക്കെതിരെ ഒരു ചുമർ" എന്ന പദ്ധതിയുടെ ഭാഗമായി മറ്റ് വിദ്യാലയങ്ങൾക്കും മാതൃകയായി ഭാവി തലമുറയെ ലഹരിയുടെ പിടിയിൽ നിന്നും രക്ഷിക്കുക, നമ്മുടെ നാടിനെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദൗത്യത്തിൽ ഏർപ്പെട്ടത്. നാല്പതടി റോഡിലെ മതിലിൽ ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ചിത്രരചന രാവിലെ എട്ട് മണി മുതൽ ഉച്ചവരെയാണ് നടന്നത്. വാർഡ് കൗൺസിലർ സി ആർ സുധീർ പരിപാടി ഉദ്ഘാടനം ചെയ്തു. പകൽ പള്ളുരുത്തി പ്രസിഡന്റ് കെ വി എസ് ബോസ് അധ്യക്ഷത വഹിച്ചു. ചിത്രകാരൻ ആർ കെ ചന്ദ്രബാബു സ്വാഗതവും അധ്യാപിക പ്രീജി വി രാജ് ആശംസയും നേർന്നു. കലാ അധ്യാപകരായ മനു, മഞ്ജു കാർമൽ, ദീപ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Feb. 13, 2024, 12:22 a.m. | Palluruthy