.

പള്ളുരുത്തി : ഇരുപതാം ഡിവിഷൻ കുടുംബശ്രീ വാർഷികം "ചിറക് 2023 " സമാപിച്ചു.

പള്ളുരുത്തി : ഒരാഴ്ചക്കാലമായി മെഗാ മെഡിക്കൽ ക്യാമ്പ്, കായിക മത്സരങ്ങൾ, കലാ മത്സരങ്ങൾ, ആദരവ്, ഭക്ഷണപ്പൊതി ശേഖരണവും വിതരണവും, സംരംഭകത്വ സെമിനാർ എന്നിവയോട് കൂടെ നടന്ന ഇരുപതാം ഡിവിഷൻ കുടുംബശ്രീ വാർഷികാഘോഷം "ചിറക് 2023" വർണ്ണശബളമായ റാലി, പൊതുസമ്മേളനം, സമ്മാനവിതരണം, കലാപരിപാടികൾ എന്നിവയോടെ സമാപിച്ചു. നഗരസഭ പള്ളുരുത്തി സോണൽ ഓഫീസിനു മുൻപിൽ നിന്നും ആരംഭിച്ച വർണ്ണശബളമായ റാലി നഗരസഭ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഷീബലാൽ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്നു നടന്ന പൊതുസമ്മേളനം മേയർ അഡ്വ. എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ അഡ്വ. പി എസ് വിജു അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന അംഗങ്ങൾക്കുള്ള ആദരവ് ഷീബാലാൽ നിർവഹിച്ചു. കൊച്ചി വെസ്റ്റ് സിഡിഎസ് പ്രസിഡൻറ് നബീസ ലത്തീഫ്, മെമ്പർ സെക്രട്ടറി നിഷ ചന്ദ്രൻ, പി എം എസ് സി ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ സി ആർ ബിജു, എഡിഎസ് ചെയർപേഴ്സൺ പ്രസന്ന പ്രദീപ്, എഡിഎസ് സെക്രട്ടറി പ്രസന്ന ശശിധരൻ തുടങ്ങിയവർ സംസാരിച്ചു. റസിയ ഹനീഫ്, ജയന്തി തമ്പി, ഫിലോമിന വിൽസൺ, നിർമ്മല സാനു, സബിത ഷിനോയ്, ഓമന മണിയൻ, അനീജ നാദിഷ്, വിനീത ജയൻ, ഷൈനി സാബു, ദീപ്തി സുനിൽ, അമ്പിളി സജീവൻ, റാഷിദ ഹുസൈൻ, പ്രേമ സാജൻ, അനിത അലി, ഷക്കീല ജബ്ബാർ, ശാരി മോൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 7, 2023, 12:58 a.m. | Palluruthy