.

പള്ളുരുത്തി : സിഐടിയു മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ മാലിന്യ ശുചീകരണം നടത്തി.

പള്ളുരുത്തി : മരുന്നുകട ബസ്റ്റോപ്പിന് സമീപം നടന്ന ഉദ്ഘാടന പരിപാടിയിൽ സിഐടിയു പള്ളുരുത്തി മേഖലാ പ്രസിഡൻറ് വി എ ശ്രീജിത്ത് അധ്യക്ഷനായി. ജില്ലാ പ്രസിഡൻറ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. പി എ പീറ്റർ സി.പി.എം പള്ളുരുത്തി ഏരിയ സെക്രട്ടറി, കെ കെ സുരേഷ് ബാബു, കെ പി സെൽവൻ സി.ഐ.ടി.യു പള്ളുരുത്തി ഏരിയ സെക്രട്ടറി, സി ആർ സുധീർ, ഹേമ ടീച്ചർ, എം എസ് രമേശൻ, ബെന്നി സെബാസ്റ്റ്യൻ, കെ എ ജോഷി എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 7, 2023, 6:55 p.m. | Palluruthy