.

പള്ളുരുത്തി : വൈസ്മെൻ ഇൻറർനാഷണൽ, അന്തരിച്ച ഇന്ത്യ ഏരിയ പ്രസിഡൻറ് ഔറേലിയൻ ഫിഗരിദോയുടെ ഓർമ്മയ്ക്കായി ഫാത്തിമ ഹോസ്പിറ്റലിലേക്ക് ഡയാലിസിസ് മെഷീൻ സംഭാവന ചെയ്തു.

പള്ളുരുത്തി : വൈസ്മെൻ ഇൻറർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യ റീജിയൻ ഡിസ്ട്രിക്ട് ഒന്നിൻ്റെ ആഭിമുഖ്യത്തിൽ അന്തരിച്ച ഇന്ത്യ ഏരിയ പ്രസിഡൻറ് ഔറേലിയൻ ഫിഗരിദോയുടെ ഓർമ്മയ്ക്കായി കൊച്ചി ഫാത്തിമ ഹോസ്പിറ്റലിൽ ഒരു ഡയാലിസിസ് മെഷീൻ നൽകിയ ചടങ്ങിൽ ഡിസ്ട്രിക്ട് ഗവർണർ ഫിലിപ്പ് മാത്യു അധ്യക്ഷത വഹിച്ചു. റീജിയണൽ ഡയറക്ടർ ജോർജ് എം അമ്പാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആർഡി ഇലക്ട് സുനിൽ ജോൺ, എൽആർഡി ഇലക്റ്റ് നിജു മോഹൻദാസ്, റീജണൽ സെക്രട്ടറി ബിനോയ് പൗലോസ്, ഐപിഡിജി ജോജി കെ തോമസ് , ഡിസ്ട്രിക് സെക്രട്ടറി ജോസഫ് വർഗീസ്, ഡിസ്ട്രിക്റ്റ് ട്രഷറർ കെ ജയപ്രസാദ്, ഡിസ്ട്രിക്റ്റ് അഡ്വൈസർ സി എം കയിസ്, ഡിസ്ട്രിക്റ്റ് മെനെട്സ് ലീഡർ ഫിംജു ജയ്സൺ, ഫാത്തിമ ഹോസ്പിറ്റലിൽ നിന്നും ഫാ. ആൻറണി തൈവീട്ടിൽ, പള്ളുരുത്തി കൊത്തലങ്ങോ ഡയറക്ടർ ബ്രദർ ബിനോയ് പീറ്റർ, പി ആർ ഓ പി എസ് രജനീഷ് എന്നിവർ ഈ ചടങ്ങിൽ സംബന്ധിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 14, 2023, 10:12 p.m. | Palluruthy