.

പള്ളുരുത്തി : സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ 14-ാമത് വാർഷിക ദിനം SDPY GVHSS ൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളോടെ ആരംഭിച്ചു.

പള്ളുരുത്തി : SPC ദിനത്തോടനുബന്ധിച്ച് നടന്ന സ്കൂൾ അസംബ്ലിയിൽ കേഡറ്റുകൾ പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. പ്രധാന അധ്യാപിക കെ കെ സീമ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ലഹരിയുടെ ദോഷവശങ്ങളെക്കുറിച്ച് കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഷിനി കെ വി, DI ബിജു എന്നിവർ സംസാരിച്ചു. ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി SPC കേഡറ്റുകൾ പള്ളുരുത്തി വെളിയിൽ ഫ്ലാഷ് മൊബ് അവതരിപ്പിച്ചു. അധ്യാപകനായ ബിബിൻ കുമാർ, പി ടി എ പ്രസിഡൻറ് ഉഷ എസ് പ്രഭു, വിദ്യാർത്ഥിനി അദീന ആൻ്റണി എന്നിവർ ലഹരിയുടെ വിപത്തുകളെക്കുറിച്ച് കുട്ടികളെയും സമൂഹത്തെയും ബോധവാന്മാരാക്കി. വാർത്തയുമായി ലൈഫ്കൊച്ചി സ്റ്റുഡൻ്റ് റിപ്പോർട്ടർ വർഷ പ്രഭുവിനോപ്പം റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Aug. 2, 2023, 11:45 p.m. | Palluruthy