.

പള്ളുരുത്തി: പോലീസ് സ്റ്റേഷനിൽ പറയെടുപ്പ് നടത്തി

പള്ളുരുത്തി: അഴകിയകാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിയോട് അനുബന്ധിച്ചുള്ള പോലീസ് സ്റ്റേഷൻ പറയെടുപ്പ് നടന്നു . ഡി.സി.പി വി.യു കുര്യാക്കോസ്, മട്ടാഞ്ചേരി അസിസ്റ്റ​ന്റ് പോലീസ് കമ്മീഷണർ വി.ജി രവീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തിൽ പറ സമർപ്പിച്ചു. രാജഭരണകാലത്ത് തുടക്കമിട്ട ആചാരങ്ങളുടെ ഭാഗമായാണ് പോലീസ് സ്റ്റേഷനിൽ പറയെടുപ്പ് നടത്തുന്നത്. സി.ഐ ഓഫീസിന് മുന്നിലും, ട്രാഫിക് സ്റ്റേഷനിലും, കസബ സ്റ്റേഷനിലുമായാണ് പറ നൽകിയത്. ഡി.സി.പി വി.യു കുര്യാക്കോസ്, അസിസ്റ്റ​ന്റ് കമ്മീഷണർ വി.ജി.രവീന്ദ്രനാഥ്, അമ്പലപ്പുഴ സ്‌റ്റേഷൻ സീനിയർ സി.പി.ഒ ശ്രീരേഖ, സീനിയർ സി.പി.ഓ രണദേവ്, ജനമൈത്രി ബീറ്റ് ഓഫീസർ രജനീഷ് എന്നിവർ ലെെഫ്കൊച്ചിയുമായി സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്‌ജൻ റിബല്ലോ. വാർത്തകൾ ഉടൻ ലഭിക്കുവാൻ ലൈഫ്കൊച്ചി ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ്സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുക.

LifeKochi Web Desk | Feb. 4, 2022, 4:17 p.m. | Palluruthy