.

പളളുരുത്തി : KVVES പളളുരുത്തി യൂണിറ്റിന്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടന്നു.

പളളുരുത്തി : യൂണിറ്റ് പ്രസിഡന്റ് പി.സി. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. പൊതു സമ്മേളനം ജില്ല പ്രസിഡന്റ് പി.സി.ജേക്കബ്ബ് ഉദ്‌ഘാടനം ചെയ്തു. സംഘടന രൂപികരണ ഭാരവാഹികളെ കെ.ജെ.മാക്സി M L A ആദരിച്ചു. 30 വർഷം പൂർത്തിയാക്കിയ വ്യാപാരികളെ കെ.ബാബു M L A ആദരിച്ചു. വ്യാപരികൾക്ക് യൂണിറ്റിന്റെ പെൻഷൻ വിതരണം ജില്ലാ പ്രസിഡന്റ്‌ പി.സി.ജേക്കബ്ബ് നിർവ്വഹിച്ചു. ചടങ്ങിൽ സിനിമ മേഖലയിൽ പ്രവർത്തി ക്കുന്ന കലകാരന്മാരായ സാജൻ പള്ളുരുത്തി, സുധി കോപ, പ്രദീപ് പളളുരുത്തി, നന്ദൻ ഉണ്ണി, പി.ജെ.പോൾ എന്നിവരെ ആദരിച്ചു. ടി.നസിറുദ്ദീൻ സ്മാരക വിദ്യാഭ്യാസ അവാർഡ്‌ പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് വി.എ.ശ്രീജിത്ത് സമ്മാനിച്ചു. ഡിലൈറ്റ്പോൾ, എസ്.കമറുദ്ദിൻ, രേഖ തോമസ്, കെ.എ.ജോസഫ്‌, കെ.പി. ജയിൻ, പി. എ. ഷാനവാസ്, റിഡ്ജൻ റിബല്ലാ എന്നിവർ സംസരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 6, 2023, 11:03 a.m. | Palluruthy