.

പള്ളുരുത്തി : പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻ്റെ ഭാഗമായി പശ്ചിമകൊച്ചിയിലെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളെ കസ്റ്റഡിയിൽ എടുത്ത നടപടിക്കെതിരെ പള്ളുരുത്തിയിലെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.

പള്ളുരുത്തി : പള്ളുരുത്തി സ്റ്റേഷൻ മുൻ വശത്തു നിന്നും, പോലിസ് കസ്റ്റഡിയിൽ എടുത്ത നേതാക്കളായ തമ്പി സുബ്രഹ്മണ്യം (കെ.പി.സി.സി. സെക്രട്ടറി) എൻ.ആർ.ശ്രികുമാർ, അജിത് അമീർ ബാവ (ഡി.സി.സി.സെക്രട്ടറി) ഷെബിൻ ജോർജ് ( യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി) ആഷ്കർ ,ജിനു, ബഷീർ എന്നിവരെ ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ മുഹമ്മദ് ഷിയാസ് ഷാൾ അണിയിച്ച് പ്രതിഷേധ ജാഥ നടത്തി. പള്ളുരുത്തി വെളിയിൽ കൂടിയ പ്രതിഷേധ സംഗമത്തിന് എ ജെ ജെയിംസ് അദ്ധ്യക്ഷനായി.പി പി ജെക്കബ്ബ് സ്വാഗതം ആശംസിച്ചു. ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി. ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബ് മുഖ്യ പ്രഭാഷണം നടത്തി. സേവാദൾ ദേശീയ സെക്രട്ടറി ഡോ. വിശ്വാനാഥ് ചിന്താമണി സമര പോരാളികൾക്ക് ആശംസകൾ നേർന്നു. തമ്പി സുബ്രഹ്മണ്യം, എൻ.ആർ ശ്രികുമാർ, വിവേക് ഹരിദാസ്, എം.എ .ജോസി, കെ.ജെ.റോബിൻ, ഇ.എ.ആമീൻ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | April 25, 2023, 5:50 p.m. | Palluruthy