.

പള്ളുരുത്തി : ഏറനാട് നഗർ റസിഡൻസ് അസോസിയേഷൻ ഒമ്പതാമത് വാർഷികാഘോഷവും കുടുംബ സംഗമവും, റിട്ട.ജസ്റ്റിസ് ശ്രീ കമാൽ പാഷ ഉദ്ഘാടനം ചെയ്തു.

പള്ളുരുത്തി : ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻ്റ് ദാമോദരൻ ഏറനാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ പി രാജേഷ് കുമാർ സ്വാഗത പ്രസംഗം നടത്തി. നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റി കറപ്ഷൻ ഫോഴ്സ് നാഷണൽ ചെയർമാൻ അഡ്വ. ഡോ. കെ വിജയരാഘവൻ മുഖ്യാതിഥിയായിരുന്നു. സിനിമാതാരം സാജൻ പള്ളുരുത്തി, കൗൺസിലർ പി ആർ രചന, മിമിക്രി സിനിമാതാരം മണികണ്ഠൻ ഉദയംപേരൂർ, റോബിൻ പള്ളുരുത്തി, രാജീവ് പള്ളുരുത്തി, പ്രശസ്ത ഫോട്ടോഗ്രാഫർ ജോൺസൺ, എഡ്രാക്ക് മേഖലാ സെക്രട്ടറി അഫ്സൽ, എന്നിവർ ആശംസ പ്രസംഗം നടത്തി. അസോസിയേഷൻ ഭാരവാഹികളായ ബി അനിൽകുമാർ, പിജെ ജോസഫ്, വി ആർ സത്യൻ, പ്രതീഷ് രാജ്, സുജിത്ത് ദാസ് എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റി കറപക്ഷൻ ഫോഴ്സിന്റെ ദേശീയ കമ്മിറ്റി അംഗമായും, എറണാകുളം തൃശൂർ ജില്ലകളുടെ റീജണൽ കോഡിനേറ്ററു മായി കോർഡിനേറ്ററുമായി നിയമിതനായ ദാമോദരൻ ഏറനാടിനെ അസോസിയേഷന്റെ ഉപഹാരം ജസ്റ്റിസ്‌ കമാൽ പാഷ നൽകി ആദരിച്ചു. യോഗത്തിൽ ട്രഷറർ പ്രതീഷ് രാജ് നന്ദി പ്രകാശിപ്പിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 2, 2023, 7:46 p.m. | Palluruthy