.

പള്ളുരുത്തി : ഐസിഡിഎസ് കൊച്ചി അർബൻ 2 സെക്ടർ 2 ലെ വിരമിച്ച അംഗനവാടി പ്രവർത്തകർക്ക് യാത്രയയപ്പ് നൽകി.

പള്ളുരുത്തി : ഐ സി ഡി എസ് കൊച്ചി അർബൻ 2 അംഗനവാടി പ്രവർത്തകരുടെ വിരമിക്കൽ ചടങ്ങിൽ നഗരസഭ കൗൺസിലർ ലൈലാ ദാസ് അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലറും അംഗനവാടി അധ്യാപികയുമായ ജീജ ടെൻസൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാർ വിരമിക്കുന്ന അധ്യാപകർക്ക് ഉപകാരങ്ങൾ വിതരണം ചെയ്തു. സ്കൂൾ കൗൺസിലർ മഞ്ജു ജോസഫ്, അംഗനവാടി അധ്യാപകരായ സാധന കെ വി, ജൂലി തോമസ്, കമലമ്മ അംഗനവാടി അധ്യാപിക എന്നിവർ ആശംസകൾ നേർന്നു. വിരമിക്കുന്ന അധ്യാപിക ഐഷ പി ടി, ഹെൽപ്പർ എ ബി സുനിത എന്നിവർ മറുപടി പ്രസംഗം നടത്തി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | April 30, 2023, 12:04 a.m. | Palluruthy