.

പള്ളുരുത്തി : സബർമതി റസിഡൻസ് അസോസിയേഷൻ എട്ടാമത് വാർഷികം മേജർ ആർ രാജേഷ് ഉദ്ഘാടനം ചെയ്തു.

പള്ളുരുത്തി : പി ആർ അജാമളൻ അധ്യക്ഷനായ യോഗത്തിൽ തച്ച് ശാസ്ത്ര കലയിൽ മറ്റൊരു പെരുന്തച്ചനായ സി എം വക്കച്ചൻ , 40 വർഷത്തിൽ ഏറെയായി ഗാന്ധി മാർഗ്ഗ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന പി ആർ അജാമളൻ, കായികരംഗത്തെ യുവ പ്രതിഭകളായ ആദിത്യൻ (ഫുട്ബോൾ), അലൻ ജോസഫ് (വോളിബോൾ), മാർത്ത ജെനിഫർ (ഹാൻഡ് ബോൾ), തായിക്കോണ്ട സ്റ്റേറ്റ് ചാമ്പ്യൻ മാരായ അമൻമൈസും ആത്തീഫ് നൈസും, ബോഡി ബിൽഡിങ്ങിൽ സബ് ജൂനിയറിൽ മിസ്റ്റർ എറണാകുളം ആയ അജയ് എ എസ് എന്നിവരെയും ആദരിച്ചു. ബീന ശ്രീജിത്ത്, പതിനേഴാം ഡിവിഷൻ കൗൺസിലർ സി എൻ രഞ്ജിത്ത് മാസ്റ്റർ, ജോസ് ക്രിസ്റ്റഫർ, എഡ്രാക്കു പള്ളുരുത്തി മേഖല സെക്രട്ടറി അഫ്സൽ, പതിനേഴാം ഡിവിഷൻ ഏകോപന സമിതി സെക്രട്ടറി ജോൺസൺ മനക്കൽ, ജോർജ് മുളക്കാരാ എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും നടന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 2, 2023, 12:57 a.m. | Palluruthy