.

പള്ളുരുത്തി : ഇരുപതാം ഡിവിഷൻ കുടുംബശ്രീ വാർഷികത്തോടനുബന്ധിച്ച് വനിതകൾക്കായി തൊഴിൽ സംരംഭക സെമിനാർ സംഘടിപ്പിച്ചു.

പള്ളുരുത്തി : ഡിവിഷനിലുള്ള വനിതകൾക്ക് സ്വയംതൊഴിൽ ആരംഭിക്കുന്നതിനും വ്യക്തിഗതമോ, ഗ്രൂപ്പ് സംരംഭങ്ങൾ തുടങ്ങുന്നതിനും വഴികാട്ടാനും വായ്പ ലഭ്യമാക്കുവാനും ഉൽപാദനം, വിപണനം എന്നിവയ്ക്ക് സൗകര്യമൊരുക്കുവാനും ലക്ഷ്യം വെച്ചുകൊണ്ട് നടത്തിയ സെമിനാർ ജില്ലാ സെഷൻ ജഡ്ജ് ഹണി എം വർഗീസ് ഉദ്ഘാടനം ചെയ്തു. എഡിഎസ് സെക്രട്ടറി പ്രസന്ന ശശിധരൻ അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ പി എസ് വിജു പരിപാടികൾക്ക് നേതൃത്വം നൽകി. ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ രോഹൻ എം റൈനോൾഡ്, കേരള സംസ്ഥാന വനിത വികസന കോർപ്പറേഷൻ മാനേജർ രംഗൻ, കേരള സംസ്ഥാന പിന്നോക്ക വികസന കോർപ്പറേഷൻ മാനേജർ പി എൻ വേണുഗോപാൽ, ഇൻഡസ്ട്രിയൽ ഫെസിലിറ്റേറ്റർ ഷമീല, എഡിഎസ് എക്സിക്യൂട്ടീവ് അംഗം സബിത ഷിനോയ്, സബ് കമ്മിറ്റി കൺവീനർ ഷക്കീല ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു. കൂടുതൽ വിവരങ്ങൾ ഡിവിഷൻ കൗൺസിലർ അഡ്വ. പി എസ് വിജു ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 4, 2023, 5:20 p.m. | Palluruthy