.

പള്ളുരുത്തി : സംഗമം റസിഡൻസ് അസോസിയേഷൻ വയോജനങ്ങൾക്കായി സ്നേഹയാത്ര സംഘടിപ്പിച്ചു.

പള്ളുരുത്തി : സബ് ഇൻസ്പെക്ടർ സിബി ടി ദാസ് സ്നേഹയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എ ശ്രീജിത്ത്, കൗൺസിലർ സോണി ഫ്രാൻസിസ്, സിനിമാ നടൻ സാജൻ പള്ളുരുത്തി, ഇടക്കൊച്ചി സലിംകുമാർ തുടങ്ങിയവർ സ്നേഹയാത്രക്ക് ആശംസകൾ നേർന്നു. സംഗമം റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് സുനിൽ രമണയ്യ, കെ എസ് പ്രതാപൻ സംഗമം റസിഡൻസ് എക്സിക്യൂട്ടീവ്, പി കെ ബിജു സെക്രട്ടറി സംഗമം റസിഡൻസ് അസോസിയേഷൻ എന്നിവർ മുൻകൈയെടുത്താണ് കമ്മിറ്റി അംഗങ്ങളുടെ സഹകരണത്തോടെ സ്നേഹയാത്ര സംഘടിപ്പിച്ചത്. സ്നേഹയാത്രയിൽ പങ്കെടുത്ത ശാന്തൻ, മേരി, ലതിക, ലൈല വിൻസൻ്റ് എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Nov. 2, 2023, 11:07 p.m. | Palluruthy