.

പള്ളുരുത്തി : SI-MET കോളേജ് ഓഫ് നഴ്സിംഗ് വിദ്യാർഥികൾ ഇന്ന് കരി ദിനം ആചരിച്ചു.

പള്ളുരുത്തി : ആവശ്യത്തിന് അധ്യാപകരില്ലാത്തതിനാൽ നിലവിലുള്ള അധ്യാപകർക്ക് ജോലിഭാരം കൂടുകയും ശരിയായ രീതിയിൽ ക്ലാസുകൾ നടക്കാത്ത സാഹചര്യം ഉണ്ടാകുന്നു. അധികാരികളോട് വർഷങ്ങളായി ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കോളേജ് അങ്കണത്തിൽ വിദ്യാർത്ഥികൾ കരിദിനം ആചരിച്ചു. കേരള സർക്കാർ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി എന്ന സ്വയംഭരണ സ്ഥാപനം സ്ഥാപിച്ചിട്ട് 13 വർഷം പിന്നിടുമ്പോൾ നാല് ബാച്ചുകളിലായി ബി എസ് സി വിദ്യാർത്ഥികളും, രണ്ട് ബാച്ചുകളിലായി പോസ്റ്റ് ബിഎസ്ഇ വിദ്യാർത്ഥികളും അടങ്ങുന്ന 300 പേരാണ് ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നത്. കഴിഞ്ഞവർഷവും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം സീമേറ്റ് ഡയറക്ടറേറ്റിൽ പരാതി നൽകിയെങ്കിലും ഇതുവരെയും യാതൊരുവിധത്തിലുള്ള നടപടിയും സ്വീകരിക്കാത്തത് വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് കാരണമായി. തുടർനടപടികൾ സ്വീകരിക്കാത്ത പക്ഷം വിദ്യാർത്ഥികൾ ഒത്തൊരുമിച്ച് വരും ദിവസങ്ങളിൽ കൂടുതൽ സമരങ്ങളിലേക്ക് നീങ്ങുവാൻ ആണ് തീരുമാനം. വിദ്യാർത്ഥികളായ അഞ്ജന സാബു, അമൽ വർഗ്ഗീസ്, നീനു, ടീനു, താഹിറ എൻ, അഫ്സൽ നസീബ്, മിഥുല്യ, ലക്ഷ്മി പ്രസാദ്, രാജേശ്വരി എം.പി, പി.ടി.എ.പ്രസിഡൻ്റ് ഷാലറ്റ് ഗ്രേസി അഗസ്റ്റിൻ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 5, 2023, 7:43 p.m. | Palluruthy