.

പള്ളുരുത്തി : 14-ാം ഡിവിഷൻ കുടുംബശ്രീ എഡിഎസ് വാർഷികാഘോങ്ങൾ M P ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്തു.

പള്ളുരുത്തി : വർണ്ണശബളമായ റാലിയോട് കൂടെ ആരംഭിച്ച ആഘോഷ പരിപാടികളിൽ ഡിവിഷൻ കൗൺസിലർ ലൈലാ ദാസ് അധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ലാൽ മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ അഷ്റഫ്, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ, കൗൺസിലർമാരായ ഷൈല തദേവൂസ്, ജീജ ടെൻസൻ, സി ഡി എസ് വെസ്റ്റ് സെക്രട്ടറി നിഷ ചന്ദ്രൻ, മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എം എ ഇക്ബാൽ, കോൺഗ്രസ് ഇടക്കൊച്ചി ബ്ലോക്ക് സെക്രട്ടറി മധു വാർമയിൽ, സിപിഎം ലോക്കൽ കമ്മിറ്റി അംഗം സുബൈർ, എഡിഎസ് പ്രസിഡൻറ് ശകുന്തള ബി എസ്., സെക്രട്ടറി ഷാമില നിസാർ, എക്സിക്യൂട്ടീവ് അംഗം ആരിഫ തുടങ്ങിയവർ സംസാരിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികൾ വാർഷികാഘോഷത്തിന് മാറ്റുകൂട്ടി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 4, 2023, 12:30 a.m. | Palluruthy