.

പള്ളുരുത്തി : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 7-ാമത് ചരമ ദിനം ആചരിച്ചു.

പള്ളുരുത്തി : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 7-ാമത് ചരമ ദിനത്തോടനുബന്ധിച്ച് കൊച്ചി സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി രാവിലെ പള്ളുരുത്തി സിറിയൻ ചർച്ചിൽ ഉമ്മൻ ചാണ്ടിയുടെ പേരിൽ ദിവ്യബലി അർപ്പിച്ചു. തുടർന്ന് സ്നേഹഭവനിൽ കുട്ടികളൊടൊപ്പം സ്നേഹ വിരുന്നും നൽകി. സ്നേഹ ഭവൻ ഡയറക്ടർ ഫാ. സെബാസ്റ്റിൻ മുണ്ടകംചേരിയിൽ ഉമ്മൻ ചാണ്ടിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ബ്ലോക്ക് പ്രസിഡണ്ട് പി പി ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തമ്പി സുബ്രഹ്മണ്യം, എം ജെ ടോമി, സജന യേശുദാസ്, സി എക്സ്. ജൂഡ്, ഐ എ ജോൺസൻ, ഹരേഷ് എം.എച്ച്, ജോസഫ് സുമിത്ത്, അവറാച്ചൻ എട്ടുക്കൽ, ജേക്കബ്ബ് ഇല്ലിപ്പറബിൽ, ലൈല വിൻസെന്റ്, ജെൻസൻ, അരുൺ കുമാർ എന്നിവർ നേതൃത്വം നൽകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | July 24, 2023, 7:30 p.m. | Palluruthy