.

പള്ളുരുത്തി : സ്കൂൾ ഐറ്റംസ് മിതമായ നിരക്കിൽ ലഭ്യമാവുന്നതിന് PMSC ബാങ്കിന്റെ സ്മാർട്ട്‌ മാർട്ട് സൂപ്പർ മാർക്കറ്റിൽ വിദ്യാർഥികൾക്കായി സ്റ്റുഡന്റസ് കോർണർ ആരംഭിച്ചു.

പള്ളുരുത്തി : ബാങ്ക് പ്രസിഡന്റ്‌ കെ പി ശെൽവൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി കെ എം നജ്മ, ബാങ്ക് ഭരണ സമിതി അംഗങ്ങളായ എ പി റഷീദ്, എ എം ഷെരീഫ്, വി ജെ തങ്കച്ചൻ, ഹേമ ജയരാജ്‌, ബാങ്ക് ജീവനക്കാർ, സഹകാരികൾ, ഉപഭോക്താക്കൾ എന്നിവർ പങ്കെടുത്തു. സ്കൂൾ ബാഗുകൾ, കുടകൾ, റെയിൻ കോട്ടുകൾ , നോട്ട് ബുക്കുകൾ, സ്റ്റേഷനറി ഐറ്റംസ് , വാട്ടർ ബോട്ടിലുകൾ, വിവിധ തരം പേനകൾ, പെൻസിലുകൾ, ഇൻസ്ട്രുമെന്റ് ബോക്സുകൾ, കളർ പെൻസിലുകൾ തുടങ്ങി മിതമായ നിരക്കിൽ എല്ലാ സ്കൂൾ ഐറ്റംസ് ലഭ്യമാണ്. 1000 രൂപയ്ക്ക് മുകളിൽ പറഞ്ഞ സാധങ്ങൾ വാങ്ങുന്നവർക്ക് ലക്കി കൂപ്പൺ നറുക്കെടുപ്പ് വഴി ഒരു സൈക്കിൾ സമ്മാനം. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 10, 2023, 4:14 p.m. | Palluruthy