.

പള്ളുരുത്തി : കുട്ടികളുടെ പുനരധിവാസ കേന്ദ്രമായ പള്ളുരുത്തി സ്നേഹ ഭവൻ ഡോൺ ബോസ്കോയിൽ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.

പള്ളുരുത്തി : കൊച്ചി മേയർ അഡ്വ. അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. കൊച്ചി നഗരത്തിലെ തെരുവുകുട്ടികളുടെ പുനരധിവാസത്തിനായ് കഴിഞ്ഞ 50 വർഷം സലേഷ്യൻ സഭയുമായി ചേർന്ന് കുട്ടികളുടെ വിദ്യാഭ്യാസ കലാ കായിക ഉന്നമന പരിപാടികളെ ശ്ലാഘിക്കുകയുണ്ടായി. ബാംഗ്ലൂർ സലേഷ്യൻ സഭാ പ്രൊവിൻഷ്യൽ ഫാ. ജോസ് കോയിക്കൽ അദ്ധ്യക്ഷത വഹിച്ചു. കൊച്ചി എം എൽ എ കെ ജെ മാക്സി ജൂബിലി ലോഗോ പ്രകാശനം ചെയ്യുകയുണ്ടായി. കൗൺസിലർമാരായ വി എ ശ്രീജിത്ത് 50 വർഷക്കാലത്തെ സ്നേഹ ഭവൻ്റെ വളർച്ച സൂചിപ്പിക്കുന്ന ഹ്രസ്വ വീഡിയോ പ്രകാശനം ചെയ്യുകയുണ്ടായി. ഷീബാലാൽ ജൂബിലി ഗാനം പ്രകാശനം ചെയ്തു. സ്നേഹ ഭവൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. പി ഡി തോമസ്, സോണി കെ ഫ്രാൻസിസ് , ബാബു, അഗസ്റ്റ്യൻ, സിസ്റ്റർ റോസിലി തുടങ്ങിയവർ പ്രസംഗിക്കുകയുണ്ടായി. സ്നേഹ ഭവൻ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ നന്ദിയർപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Jan. 27, 2024, 11:33 p.m. | Palluruthy