.

പള്ളുരുത്തി : പതിനേഴാം ഡിവിഷൻ കുടുംബശ്രീ രജത ജൂബിലി വാർഷീകാഘോഷങ്ങൾ മേയർ അഡ്വ. എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

പള്ളുരുത്തി : പെരുമ്പടപ്പ് ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച മനോഹരമായ റാലി ഡിവിഷൻ കൗൺസിലർ സി എൻ രഞ്ജിത്ത് മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ലാൽ മുഖ്യപ്രഭാഷണം നടത്തി. എഡിഎസ് ചെയർപേഴ്സൺ മാധുരി അധ്യക്ഷത വഹിച്ചു. വെസ്റ്റ് സിഡിഎസ് പ്രസിഡൻറ് നബീസ ലത്തീഫ്, എം എസ് ശോഭിതൻ പി.എം.എസ്.സി.ബാങ്ക് മുൻ പ്രസിഡൻ്റ്, എ എം ഷെരീഫ് പി.എം.എസ്.സി. ബാങ്ക് ബോർഡ് മെമ്പർ, കെ പി മണിലാൽ ഫെസിലിറ്റേറ്റർ, നിഷാ ചന്ദ്രൻ വെസ്റ്റ് സി.ഡി.എസ്. മെമ്പർ സെക്രട്ടറി, സൂരജ് എൻ.എസ്., ഷംല നവാസ് എ ഡി എസ് എക്സിക്യൂട്ടീവ് അംഗം, സീമ ഷാജൻ എ.ഡി.എസ്.സെക്രട്ടറി, സക്കീന അൻസാർ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 12, 2023, 11:18 p.m. | Palluruthy