.

പെരുമ്പാവൂർ : നഗരസഭയും മുനിസിപ്പൽ ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച വായനാവാരാഘോഷം അക്ഷര പെരുമ 2023 സമാപിച്ചു.

പെരുമ്പാവൂർ : സമാപന സമ്മേളനം M L A അഡ്വ.എൽദോസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പതിനെട്ടാം തീയതി ആരംഭം കുറിച്ച വായന വാരാഘോഷം അഞ്ചുദിവസം നീണ്ടുനിന്നു. പെരുമ്പാവൂർ നഗരസഭ ലൈബ്രറിയിലെ ഏറ്റവും മുതിർന്ന വായനക്കാരിക്ക് ചടങ്ങിൽ വച്ച് ഉപഹാരങ്ങൾ നൽകി. കൂടാതെ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്കും സമ്മാനങ്ങൾ നൽകി. നഗരസഭാ ചെയർമാൻ ബിജു ജോൺ ജേക്കബ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി എസ് അഭിലാഷ്, റഷീദ് ലത്തീഫ്, അഭിലാഷ് പുതിയടത്ത്, ടി ജവഹർ, പോൾ പാത്തിക്കൽ തുടങ്ങിയവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | June 22, 2023, 9:54 p.m. | Perumbavoor