.

പെരുമ്പാവൂർ : റേഷൻ റൈറ്റ് കാർഡ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവ്വഹിച്ചു.

പെരുമ്പാവൂർ : ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയുടെ ഭാഗമായി അതിഥി തൊഴിലാളികൾക്ക് അർഹമായ റേഷൻ വിഹിതം ലഭിക്കുന്നതിനായി നൽകുന്ന റേഷൻ റൈറ്റ് കാർഡ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവ്വഹിച്ചു. മുനിസിപ്പൽ സ്റ്റേഡിയത്തിനു മുന്നിൽ നടന്ന ചടങ്ങിൽ M L A അഡ്വ. എൽദോസ് കുന്നപ്പിള്ളി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ ബിജു ജോൺ ജേക്കബ്, എൻ ജി ഓ പ്രതിനിധി ബിനോയ് പീറ്റർ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | Aug. 15, 2023, 12:29 a.m. | Perumbavoor