.

#waste management

#kumbalangy

#Protest

കുമ്പളങ്ങി കണ്ടക്കടവ് ഫ്ലമിങ്ങോ റോഡിൽ മാലിന്യം ഇടുന്നതിനെതിരെ പ്രതിഷേധം

കുമ്പളങ്ങി കണ്ടക്കടവ് ഫ്ലമിങ്ങോ റോഡിൽ ചില സ്ഥലങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം ഇടുന്നതിനെതിരെ നേച്ചർ ക്ലബ്‌ അംഗങ്ങൾ പ്രതിഷേധിച്ചു. നിറയെ മാലിന്യ കൂമ്പരമായിരുന്ന ഇവിടം, നേച്ചർ ക്ലബ്‌ കുമ്പളങ്ങിയുടെ നേതൃത്വത്തിൽ ക്ലീൻ ചെയ്തിരുന്നതാണ്. നിരവധി ആളുകൾ ഈ റോഡിലൂടെ പ്രഭാത സവാരി നടത്താറുണ്ട്. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടത്തിയ പ്രതിഷേധ പരിപാടിയിൽ ക്ലബ്‌ പ്രസിഡന്റ്‌ എഡ്വേർഡ് ജസ്റ്റിൻ, സെക്രട്ടറി ജോസി വെളിയിൽ, വൈസ്. പ്രസിഡന്റ്‌ സുശീലൻ, നെൽസൺ, സുരേഷ്ബാബു, ഉത്തമൻ എന്നിവർ നേതൃത്വം നൽകി.

LifeKochi Web Desk | July 21, 2021, 6:47 p.m. | Kumbalangy