.

#kochi news

വായിക്കാൻ റെഡി ആണോ? പുസ്തകം വീട്ടിൽ എത്തിച്ചു നൽകും സന്മാർഗ്ഗോദയം ലൈബ്രറി

കോവിഡ് കാലമായതിനാൽ ലൈബ്രറികളെല്ലാം അടഞ്ഞു കിടക്കുകയാണ്. ഈ അവസരത്തിലാണ് പള്ളുരുത്തി സന്മാർഗ്ഗോദയം ലൈബ്രറി വായിക്കാൻ താല്പര്യമുള്ള കുട്ടികൾക്ക് വീടുകളിൽ പുസ്തകം എത്തിച്ചു കൊടുക്കുന്ന പദ്ധതിയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. വായനപക്ഷാചരണത്തോടനുബന്ധിച്ചു കൊണ്ടാണ് ലൈബ്രറി ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സന്മാർഗ്ഗോദയം വായനശാല സെക്രട്ടറി കെ.പി.ശെൽവൻ, കൊച്ചി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.ബി. ശിവപ്രസാദ് എന്നിവർ പദ്ധതിയെക്കുറിച്ച് പങ്കുവയ്ക്കുന്നു.

LifeKochi Web Desk | June 27, 2021, 9:22 p.m. | Palluruthy