.

#kaloor

ദീപാലങ്കാരത്തിൽ തിളങ്ങി നവീകരിച്ച പൊറ്റക്കുഴി ചെറുപുഷ്പ ദേവാലയം.. ദൃശ്യങ്ങൾ കാണാം...

നവീകരിച്ച പൊറ്റക്കുഴി ചെറുപുഷ്പ ദേവാലയത്തിന്റെ ആശീർവാദം വരാപ്പുഴ അതിരൂപത മുൻ മെത്രാപ്പോലീത്ത ഫ്രാൻസിസ് കല്ലറയ്ക്കൽ നിർവഹിച്ചു. 1931-ൽ ചാത്യാത്ത് ഇടവകയിൽ നിന്ന്‌ വേർപെട്ട് സ്വതന്ത്ര ഇടവകയായതിന്റെ നവതി സ്മാരകമായി കൂടിയാണ് ദേവാലയം നവീകരിച്ചത്. പരിപാടികളുടെ ഭാ​ഗമായി ദേവലയത്തിൽ മനോഹരമായ ദീപാലങ്കാരങ്ങൾ ഒരുക്കിയിട്ടുണ്ട്. ആശീർവാദത്തെ തുടർന്നുള്ള ബലിയർപ്പണത്തിന് വികാരി ജനറാൾ മോൺ. മാത്യു ഇലഞ്ഞിമറ്റം, വികാരി ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളി, ഫാ. വിൻസെന്റ് വാരിയത്ത്, ഫാ. റോക്കി കൊല്ലംപറമ്പിൽ, ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, ഫാ. ജോർജ് കുറുപ്പത്ത്, ഫാ. ലെനീഷ് മനയ്ക്കൽ, സഹവികാരി ഫാ. ജോർജ് പുന്നക്കാട്ടുശ്ശേരി എന്നിവർ സഹകാർമികളായി.

LifeKochi Web Desk | July 21, 2021, 9:59 p.m. | Kaloor