.

#koothattukulam

കിഴകൊമ്പ് വളപ്പ് ജം​ഗ്ഷനിലെ ​ഗ്രൗണ്ട് ഇൻഡോർ സ്റ്റേഡിയമാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

കൂത്താട്ടുകുളം: കിഴകൊമ്പ് വളപ്പ് ജം​ഗ്ഷനിലെ ​ഗ്രൗണ്ട് നവീകരിച്ച് ഇൻഡോർ സ്റ്റേഡിയമാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. 50 വർഷമായി കാടുകേറി കിടക്കുന്ന ഈ സ്ഥലം പ്രദേശവാസികൾക്ക് ഉപകാരപ്രദമാക്കി തരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നെസ്റ്റ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ​ഗ്രൗണ്ട് വൃത്തിയാക്കി. മികച്ച സ്പോർട്സ് ​ഗ്രൗണ്ട് നിർമിക്കണമെന്ന് ജനപ്രതിനിധികളോട് ഇവർ വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്. നെസ്റ്റ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡന്റ് സജി, ട്രഷറർ സന്തോഷ്, പ്രദേശവാസി വിൽസൺ എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | Aug. 16, 2021, 4:51 p.m. | Koothattukulam