.

#mulanthuruthy

പൊട്ടിപ്പൊളിഞ്ഞു പാലസ് സ്ക്വയർ - പൈനുങ്കപ്പാറ റോഡ്...

ചോറ്റാനിക്കര പഞ്ചായത്തിലെ എട്ടാം വാർഡിൽ പാലസ് സ്ക്വയറിൽ നിന്നും പൈനുങ്കപ്പാറയ്ക്ക് പോകുന്ന റോഡിന്റെ സ്ഥിതി വളരെ മോശമാണ്. പൊട്ടി പൊളിഞ്ഞ് കിടക്കുന്ന ഈ റോഡിലൂടെ ആംബുലൻസ് അടക്കമുള്ള ധാരാളം വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. ഈ റോഡ് എത്രയും വേഗം നന്നാക്കി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് വേണ്ട നടപടി ഉടൻ സ്വീകരിക്കുമെന്ന് വാർഡ് മെമ്പർ ഇന്ദിരാ ധർമരാജൻ പറഞ്ഞു.

LifeKochi Web Desk | Aug. 2, 2021, 6:57 p.m. | Mulanthuruthy