.

#perumbavoor news

#Protest

പെരുമ്പാവൂർ: സേവ് ഇന്ത്യ ദിനത്തിന്റെ ഏരിയതല ഉദ്ഘാടനം യാത്രി നിവാസിൽ നടന്നു

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിഐടിയു, കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സേവ് ഇന്ത്യ പ്രക്ഷോഭം സംഘടിപ്പിച്ചു. യാത്രി നിവാസിൽ സംഘടിപ്പിച്ച ഏരിയതല ഉദ്ഘാടനം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: എൻ. സി. മോഹനൻ നിർവഹിച്ചു.ഹെഡ് ലോഡ് ജനറൽ വർകേഴ്സ് യൂണിയൻ ജില്ലാ ട്രഷറർ വി.പി. ഖാദർ അധ്യക്ഷനായി. സി.ഐ.ടി.യു. ഏരിയ സെക്രട്ടറി കെ.ഇ. നൗഷാദ്, ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ ജില്ല കമ്മിറ്റി അംഗം ടി.എം. നസീർ, പി.കെ. രാംദാസ് എന്നിവർ സംസാരിച്ചു.

LifeKochi Web Desk | Aug. 11, 2021, 2:13 p.m. | Perumbavoor