.

#kochi news

വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സ്മാർട്ട്ഫോൺ ചലഞ്ച്

പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് 11 തീരദേശ പഞ്ചായത്തുകളിലെ 150 വിദ്യാർഥികൾക്ക് സ്മാർട്ട്ഫോൺ ചലഞ്ചിലൂടെ ഫോണുകൾ നൽകും. ജൂലൈ 15ന് വൈകിട്ട് അഞ്ചര മണിക്ക് തോപ്പുംപടി ബിഎംഎസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ് ഫോണുകൾ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് കൈമാറുമെന്ന് വിദ്യാധനം ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി പ്രൊഫ. കെ. വി. തോമസ് അറിയിച്ചു. ചടങ്ങിൽ മേയർ അനിൽകുമാർ അധ്യക്ഷത വഹിക്കും. ആലപ്പുഴ ബിഷപ്പ് ജെയിംസ് ആനാപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണവും എംഎൽഎമാരായ കെ.ജെ. മാക്സി, ടി.ജെ വിനോദ്, കെ.എൻ. ഉണ്ണികൃഷ്ണൻ എന്നിവർ ആശംസയും നേരും.

LifeKochi Web Desk | July 13, 2021, 7:39 p.m. | Thoppumpady