.

#edakochi

#covid vaccine

#Protest

ഇടക്കൊച്ചിയിൽ പ്രതീകാത്മക വാക്സിനേഷൻ നടത്തി പ്രതിഷേധം...

ഇടക്കൊച്ചിയിൽ വാക്സിനേഷൻ സെൻ്റർ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി ന്യൂനപക്ഷ സെൽ പ്രവർത്തകർ പ്രതീകാത്മക വാക്സിനേഷൻ നടത്തി പ്രതിഷേധിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ.ജെ. റോബർട്ട് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.മൈനോറിറ്റി സെൽ ഇടക്കൊച്ചി മണ്ഡലം പ്രസിഡന്റ് പെക്സൻ ജോർജ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ അഭിലാഷ് തോപ്പിൽ, ജീജ ടെൻസൻ, മൈനോറിറ്റി സെൽ ഇടക്കൊച്ചി ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പോൾ വർക്കി, സെക്രട്ടറി ടി.എ. സിയാദ് എന്നിവർ പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിച്ചു.

LifeKochi Web Desk | July 12, 2021, 11:30 p.m. | Edakochi