.

#kumbalam news

തെങ്ങുംപിള്ളിയിലെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി

നാട്ടുകാർ ഏറെ ദുരിതമനുഭവിച്ചിരുന്ന പനങ്ങാട് തെങ്ങുംപിള്ളിയിലെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി. വാർഡ് മെമ്പർമാരായ മിനി അജയഘോഷ്, രാഹുൽ ടി ആർ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് ജെ സി ബി ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്തു. നാട്ടുകാരെ ഏറെ ബുദ്ധിമുട്ടിച്ചിരുന്ന പ്രശ്നമായിരുന്നു തെങ്ങുംപിള്ളിയിലെ മാലിന്യ പ്രശ്നം. നാട്ടുകാരുടെ നിരന്തരമായുള്ള പരാതിയെത്തുടർന്നാണ് ഇതിന് പരിഹാരമായത്. നാട്ടുകാരുടെ ഈ ദുരവസ്ഥ കഴിഞ്ഞ ദിവസം ലൈഫ് കൊച്ചി റിപ്പോർട്ട് ചെയ്തിരുന്നു.

LifeKochi Web Desk | March 20, 2021, 8:25 p.m. | Kumbalam