.

#edakochi

തണലേകി പന്തൽ... വിശ്രമമില്ലാതെ ജോലി ചെയ്യുന്ന പൊലീസുകാർക്ക് ആശ്വാസം..

ഇടക്കൊച്ചിയിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ പൊലീസ് പരിശോധന കർശനമായി നടപ്പാക്കികൊണ്ടിരിക്കുകയാണ്. വിശ്രമമില്ലാതെ ജോലി ചെയ്യുന്ന പൊലീസുകാർക്ക് തണലേകാൻ കണ്ണങ്ങാട്ട് - ഐലൻ്റ് പാലത്തിന് സമീപം പന്തൽ നിർമ്മിച്ചു നൽകി. കനത്ത വെയിലിൽ പൊലീസുകാർക്ക് ആശ്വാസമായ പന്തൽ സൗജന്യമായി നിർമ്മിച്ച് നൽകിയത് നവീൻകൃഷ്ണ പന്തൽ പ്രവർത്തകർ രാജു ചേട്ടനും മകൻ നിജുവും ആണ്. കഴിഞ്ഞ കോവിഡ് കാലത്തും ഇവരുടെ സഹായം ഇതുപോലെ ലഭിച്ചിരുന്നു. ഇതിനെ കുറിച്ചുള്ള റിപ്പോർട്ട് കാണാം...

LifeKochi Web Desk | May 6, 2021, 5:56 p.m. | Edakochi